Wednesday, October 26, 2011

മൂന്നാം മുറ.

"വല്ലാത്തൊരു മഴതന്നെ ഇക്കൊല്ലം". മഴവെള്ളം നിറഞ്ഞ ബക്കറ്റു മാറ്റി മറ്റൊരെണ്ണം വെക്കുമ്പോള്‍ ഉമ്മ മഴയെ പ്രാകിക്കൊണ്ടിരുന്നു. തുലാവര്‍ഷം ഇടതടവില്ലാതെ പെയ്യുകയാണ്. നല്ല ഇടിയും മിന്നലുമുണ്ട്‌..;  മേല്‍ക്കൂരയിലെ ഓടു ഒരെണ്ണം പൊട്ടിയിരിക്കുകയാണ്. അതിലൂടെയാണ് ‍ മഴവെള്ളം അകത്തു വെച്ച പാത്രത്തില്‍ വീഴുന്നത്. "എത്ര ദിവസായി പൊട്ടിയ ഓടു മാറ്റാന്‍ പണിക്കാരെ വിളിക്കുന്നു. മഴക്കാലം കഴിയാതെ ഓട്ടിന്‍ പുറത്തു കയറാന്‍ അവര്‍ക്ക് പറ്റില്ലത്രേ". ഉമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

Monday, October 24, 2011

സമകാലികം. ( മിനിക്കഥ)



മാര്‍
ക്കറ്റിലേക്ക് സഞ്ചിയുമായി ഇറങ്ങുമ്പോള്‍ അവള്‍ പറഞ്ഞു 
"കുറച്ചു അത് കൂടെ വാങ്ങിച്ചോളൂ"
"അതോ??..അതിനെന്താ പേരില്ലേ. എന്താന്നു വെച്ചാ പറ"
അവള്‍ ശബ്ദം താഴ്ത്തി പറഞ്ഞു 
" അതു  ഒരു പാക്കെറ്റ് "

Wednesday, October 12, 2011

രണ്ടാം പാദം

കെട്ടിട സമുച്ചയത്തിന്‍റെ ബേസ്മെന്റില്‍ വണ്ടി നിര്‍ത്തി ഡ്രൈവര്‍ പറഞ്ഞു "ആ ലിഫ്റ്റില്‍ കയറിക്കോളൂ"

ലിഫ്റ്റില്‍ കയറി പന്ത്രണ്ടാം നിലയുടെ ബട്ടന്‍ അമര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ അവള്‍ ലിഫ്റ്റിലെ കണ്ണാടിയില്‍ നോക്കി. ബ്യുട്ടിഷന്‍റെ കരവിരുതില്‍ താന്‍ ഒന്നൂടെ  സുന്ദരിയായിരിക്കുന്നു. എന്നും കാച്ചിയ എണ്ണയിട്ട് മുത്തശ്ശി ചീകി മിനുക്കി തന്നിരുന്ന  നിതംബംവരെ നീണ്ട തന്‍റെ മുടി മുറിക്കുമ്പോള്‍ ആദ്യം സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ തോളറ്റം വരെ വെട്ടി ചെറുതാക്കി ബോബ് ചെയ്ത മുടി മുഖത്തിനു നന്നായി ചേരുന്നു.