Wednesday, December 18, 2013

മാമന്റെ ഹജ്ജും ഒഴിഞ്ഞ കജ്ജും

വീട് പണി കഴിഞ്ഞു  ആവശ്യത്തിനു കടവും മേമ്പൊടിക്ക് പ്രാരാബ്ദവുമൊക്കെയായി സമാധാനമായി പ്രവാസ ജീവിതം തുടരുമ്പോഴാണ് നാട്ടില്‍ നിന്നും ഉമ്മയുടെ വിളി.

മോനെ മാമൻ ഹജ്ജിനു വരുന്നുണ്ട്. നീ എല്ലാ സഹായവും ചെയ്തു കൊടുക്കണം. നിനക്ക് ആകെ ഒരു അമ്മാവനല്ലേ ഉള്ളൂ

Sunday, December 15, 2013

പുഴയോട് നിലാവ് പറഞ്ഞത് - (കഥ )

പാമ്പ് ,തേള്, പല്ലി, പഴുതാര, പൂച്ച, നായ, കോഴി, എലി, മണ്ണിര,  തുടങ്ങിയ എല്ലാ  ജീവികളും ഭൂമിയുടെ അവകാശികള്‍ ആണെന്ന് ബഷീര്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്.  ഒന്നിനെയും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല. എന്നാല്‍ മൂസ അങ്ങിനെ ആയിരുന്നില്ല.  കണ്ണില്‍ കണ്ടതിനെയെല്ലാം  ഉപദ്രവിക്കും. എനിക്ക് അവന്‍റെ ഈ ആക്രമണ സ്വഭാവം ഒട്ടും ഇഷ്ടമല്ല.  അങ്ങിനെയാണ് ഞാനും മൂസയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത്. 

Tuesday, December 10, 2013

സൈനബ


ഞാൻ നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു സൈനബ. എനിക്കും രണ്ടു കൊല്ലം മുമ്പേ നാലാം ക്ലാസിലെത്തിയവൾ. അവളെ വീണ്ടും തോല്പിച്ചതിനു അവളുടെ ഉമ്മ ഹെഡ് മാഷോട്‌ കുറേ വഴക്കിട്ടു. ഇനി മകളെ സ്കൂളിലേക്ക് അയക്കില്ലെന്ന് കട്ടായം പറഞ്ഞു അവർ പോയത് ഞാനോർക്കുന്നു. 

സൈന പിന്നെയും സ്കൂളിൽ വന്നു. പലപ്പോഴും അവൾ എത്തുമ്പോൾ പിള്ളമാഷിന്റെ മലയാളം ക്ലാസ് പകുതിയായിട്ടുണ്ടാകും. എത്ര വൈകി വന്നാലും "സൈനത്താത്ത വന്നല്ലോ..കേറി കുത്തിരിക്കീ, സൈനമ്മായി ഇന്ന് നേരത്തെ പോന്നല്ലോ" എന്നോ മറ്റോ പറയുകയല്ലാതെ പിള്ള മാഷ്‌ അവളെ വഴക്ക് പറയാറുണ്ടായിരുന്നില്ല.