Monday, July 6, 2015

കാര്യക്ഷമത

തുലാവർഷം പെയിതൊഴിഞ്ഞ രാത്രിയുടെ ഒന്നാം യാമത്തിലാണ് ആ പൊട്ടിത്തെറിയുടെ പൂരക്കാഴ്ചയിലേക്ക് ഞെട്ടി ഉണർന്നത്. സ്ഥലകാലബോധം വീണ്ടെടുക്കുമ്പോൾ തുറന്നിട്ട ജെനലിനപ്പുറം പടക്കവും പൂത്തിരിയും ഒന്നിച്ചു തീ കൊടുത്തപോലെ ശബ്ദവും പ്രകാശവും. 

അനിയന്റെ വീട്ടിലെ മെയിൻ സ്വിച്ചിലേക്കുള്ള ത്രീഫേസ് പവർകേബിൾ ഷോർട്ടായി കത്തുകയാണ്. ഓടിപ്പോയി അവരെ വിളിച്ചുണർത്തി. കുറച്ചൂടെ മുകളിലോട്ടു തീ കയറിയാൽ കേബിൾ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കയർ (ആര്യാടൻ ടെക്നോളജി) ഉരുകി ലൈൻ താഴെ വീഴും.
.
മക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിനിർത്തി, കരണ്ടാപ്പീസിലേക്ക് വിളിച്ചു. മനുഷ്യരല്ലേ, പോരെങ്കിൽ മഴക്കാലവും. അവർ സുഖസുഷുപ്തിയിലായിരുന്നു. ഉണർത്തിയപ്പോൾ കിട്ടിയ മറുപടി ഇങ്ങിനെ. "ഇവിടെ വാഹനം ഒന്നുമില്ല..നിങ്ങൾ വാഹനവുമായി വന്നാൽ ട്രാൻസ്ഫോർമർ ഒഫാക്കിത്തരാം"..
.
ഒടുവിൽ മുളയിൽ തോട്ടി കെട്ടി പോസ്റ്റിലെ ലൈനിൽ നിന്നും സർവീസ് വയർ വലിച്ചു കണക്ഷൻ വേർപ്പെടുത്തി. വീടിനെ രക്ഷിക്കാൻ മറ്റു മാർഗ്ഗം ഒന്നുമില്ലായിരുന്നു.
.
ഇപ്പോൾ ഒരു തമാശ ഓർമ്മ വരുന്നു. ഇടിയും മിന്നലുള്ള രാത്രിയിൽ കുരിശു പള്ളിക്ക് താഴെക്കൂടെ നടന്നു പോകുന്ന ഒരു മദ്യപാനി യേശുവിന്റെ രൂപത്തെയും അതിനു മുകളിൽ മിന്നലേൽക്കാതിരിക്കാൻ വെച്ച കാന്തത്തെയും നോക്കി പറഞ്ഞത്രേ..
"നമ്മളെ കർത്താവ് രക്ഷിക്കും..കർത്താവിനെ കാന്തം രക്ഷിക്കും. "



4 comments:

  1. "നമ്മളെ കർത്താവ് രക്ഷിക്കും..കർത്താവിനെ കാന്തം രക്ഷിക്കും. "

    ReplyDelete
  2. മദ്യപാനിക്ക് മനസമാധാനം കിട്ടി.............
    ആശംസകള്‍

    ReplyDelete
  3. എന്തായാലും ആ പൂത്തിരികത്തല്‍ അല്പനേരവും കൂടി കണ്ട്യ് ആസ്വദിച്ചിട്ട് ഡിസ്കണക്റ്റ് ചെയ്താല്‍ മതിയാരുന്നു. എന്തേയ്

    ReplyDelete
  4. നമ്മളെ രക്ഷിക്കാന്‍ മുളയും തോട്ടിയും മാത്രം ! അതാണ്‌ അടിസ്ഥാനയാഥാര്‍ത്ഥ്യം !!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..